കോവിഡ് മൂലം വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച കേന്ദ്ര നിലപാട് മികച്ച തീരുമാനമെന്ന് ധനമന്ത്രി തോമസ് ഐസക്. സാര്‍വ ത്രിക പെന്ഷന് പദ്ധതി പ്രഖ്യാപിക്കണമെന്നും 7500 രൂപയെങ്കിലും എല്ലാ കുടുംബങ്ങള്‍ക്കും നല്‍കണമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. പലിശ പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജിഡിപിയുടെ 10 ശതമാനം വരുന്ന 20 ലക്ഷം കോടിയുടെ പാക്കേജ് ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. പാക്കേജ് മൂലം ഇടത്തരക്കാര്‍,കര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് നേട്ടം ഉണ്ടാകുമെന്നും സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിയാണ് ഈ പാക്കേജെന്നും പ്രധാനമന്ത്രി പറഞ്ഞു. പാക്കേജിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കും.


