ബിവറേജസ് കോര്പ്പറേഷന് മദ്യങ്ങളുടെ പുതുക്കിയ വില പുറത്ത് വിട്ടു. പുതുക്കിയ വില ഇപ്രകാരമാണ്. സെലിബ്രേഷന് റം 580, ഓള്‍ഡ് മങ്ക് റം 850, ഹണി ബീ, മാക്ഡോവല്‍ 620, മാന്സണ് ഹൗസ് ബ്രാണ്ടി 910, എസ്എന്‍ജെ ട്രിപ്പിള്‍ എക്സ് റം 560, ജെഡിഎഫ് ബ്രാന്‍ഡി 750, മാജിക് മൊമന്റ് വോഡ്ക 1010, ബെക്കാര്‍ഡി ലെമണ്‍ 1440, പോള്‍ ജോണ്‍ വിസ്കിക്ക് 6640. ബുള്ളറ്റ് എക്സ്ട്രാ സ്ട്രോഗ്, കിങ് ഫിഷര്‍ ഫൈനസ്റ്റ് സ്ട്രോഗ്, എസ്എന്‍ജെ 10000 സൂപ്പര്‍ സ്ട്രോഗ്, ഹൈ വോള്‍ട്ടേജ് സൂപ്പര്‍ സ്ട്രോഗ് തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള ബിയറുകള്‍ക്ക് 10 രൂപ വീതം വര്‍ധിച്ചിട്ടുണ്ട്.
സാമൂഹ്യ അകലം ഉറപ്പാക്കാനായി മദ്യവില്‍പ്പന മൊബൈല്‍ ആപ്പ് വഴി നടപ്പിലാക്കും. ബാറുകളില്‍ നിന്ന് പാര്‍സലായി മദ്യം നല്‍കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കേരളത്തില്‍ മദ്യത്തിന്റെ വില കൂട്ടിയാല്‍ അധികവരുമാനം നേടാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.