തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ ദേവസ്വത്തെ പഴിചാരി ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്. അന്വേഷണം റിപ്പോർട്ട് എഡിജിപിക്ക് സമർപ്പിച്ചു.
ഉദ്യോഗസ്ഥർ മനപ്പൂർവം പ്രശ്നമുണ്ടാക്കിയിട്ടില്ലെന്ന് റിപ്പോർട്ടിൽ. തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാടുകൾ പ്രശ്നത്തിന് കാരണമായതായി അന്വേഷണ റിപ്പോർട്ട്. 16 മാസം കൊണ്ടാണ് കേസിൽ അന്വേഷണം പൂർത്തിയാകുന്നത്. എഡിജിപി അജിത് കുമാറിനെതിരെയും റിപ്പോർട്ടിൽ പരാമർശമില്ലന്നാണ് സൂചന.
അതേസമയം, തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ഡിജിപി സമർപ്പിച്ച റിപ്പോർട്ട് ശരിവെച്ച് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എഡിജിപി എം.ആർ അജിത് കുമാറിനെതിരെ നടപടി വേണമെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.


