കേരളത്തിന് വീണ്ടും അംഗീകാരം. 2026 ഇൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും. ബുക്കിങ്.കോം തയ്യാറാക്കിയ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളുടെ പട്ടികയിൽ ആണ് കൊച്ചിയും ഇടം നേടിയത്.
മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്
കേരളത്തിന്റെ അഭിമാനം ലോകത്തിന്റെ ഹൃദയത്തിൽ!
2026-ൽ ലോകം കാണേണ്ട 10 ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിൽ ഒന്നായി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു!
ലോകപ്രശസ്തമായ Booking.com പുറത്തിറക്കിയ പട്ടികയിൽ വിയറ്റ്നാം, സ്പെയിൻ, കൊളംബിയ, ചൈന, ബ്രസീൽ, ഓസ്ട്രേലിയ, ജർമ്മനി, യുഎസ്എ തുടങ്ങിയ രാജ്യങ്ങളോടൊപ്പം ഇന്ത്യയിൽ നിന്ന് ഏക പ്രതിനിധിയായി കേരളം!
സാംസ്കാരിക പൈതൃകം, രുചിയുടെ ലോകം, മനോഹര തീരങ്ങൾ — ഇതാണ് നമ്മുടെ കൊച്ചിയുടെ മാജിക്!


