പാലക്കാട് ജില്ലയിലെ കുത്തനാട് റോഡിൽ കുഴഞ്ഞുവീണ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു. കൂറ്റനാട് അൽ അമീൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് സിയാൻ(15) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയ്ക്കാണ് സംഭവം.
കൂടെയുണ്ടായിരുന്ന സഹപാഠിയും അധ്യാപികയും മറ്റുള്ളവരും ചേർന്ന് വിദ്യാർഥിയെ ഉടൻ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാവിലെ 10 മണിയോടെ മരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർ ഏറ്റുവാങ്ങി. കറുകപുത്തൂർ ഇഞ്ചിരിവളമ്പിൽ ലത്തീഫിൻ്റെയും റെജിലയുടെയും മകനാണ്. സഹോദരങ്ങൾ റാഷിഫ് മിഥിലാജ്, മുഹമ്മദ് ദിനൂസ്. കബറടക്കം ഇന്ന് രാവിലെ കറുകപുത്തൂർ ജുമാ മസ്ജിദിൽ നടന്നു.


