സംസ്ഥാനത്ത് ബ്രോയിലർ ചിക്കൻ വില കുത്തനെ ഇടിഞ്ഞു. പ്രാദേശിക ഉൽപ്പാദനം വർധിച്ചതും തമിഴ്നാട്ടിൽ നിന്നുള്ള കോഴിയിറച്ചിയുടെ വരവ് വർധിച്ചതുമാണ് വിലയിടിവിന് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. രണ്ടാഴ്ച മുമ്പ് 160 രൂപയുണ്ടായിരുന്ന കോഴിയിറച്ചിക്ക് ഇപ്പോൾ 100 രൂപയിലെത്തി.വരും ദിവസങ്ങളിലും വില കുറയുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. രണ്ടാഴ്ച മുമ്പ് ഫാം കോഴിക്ക് വില കുറവായിരുന്നുവെങ്കിലും ചില്ലറ വ്യാപാരികൾ വില കുറച്ചില്ല.
ഉപഭോക്താക്കൾ എതിർപ്പുമായി രംഗത്തെത്തിയതോടെ പലയിടത്തും കച്ചവടക്കാർ വില കുറയ്ക്കാൻ തയ്യാറായി. അതേസമയം, വിലത്തകർച്ച കോഴിഫാം നടത്തിപ്പുകാരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 65 രൂപയ്ക്കാണ് ഇപ്പോൾ ഏജൻ്റുമാർ കോഴികളെ ഫാമുകളിൽ നിന്ന് വാങ്ങുന്നത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഫാമുകളിൽ കോഴികളുടെ എണ്ണം കൂടുതലായതിനാൽ ബ്രോക്കർമാർ പറയുന്ന വില കർഷകർക്ക് നൽകാം.


