തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥി അഖിലിനെതിരായ ആക്രമത്തില്‍ പ്രതിക്കൂട്ടിലായതിനു പിന്നാലെ ദേശീയ പ്രസിഡന്റിന്റെ നിലപാട് തള്ളി എസ്എഫ്ഐ ജില്ലാ നേതൃത്വം. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുമെന്ന സംഘടനാ ദേശീയ പ്രസിഡന്റ് വി.പി.സാനുവിന്റെ നിലപാടാണ് ജില്ലാ കമ്മിറ്റി നിരുപാധികം തള്ളിയത്.
യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാനാകില്ലെന്നും സംഭവത്തില്‍ പ്രതികളായ ആറു പേര്‍ക്കെതിരെ മാത്രം നടപടിയെടുക്കുമെന്നും ജില്ലാനേതാക്കള്‍ അറിയിച്ചു.


