സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാനാവില്ല. അധിക ബസ് ചാര്‍ജ് ഈടാക്കാമെന്നുള്ള ഹൈക്കോടതി ഉത്തരവ് ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്തു. ഇതോടെ മിനിമം ചാര്‍ജ് എട്ട് രൂപ തന്നെയായിരിക്കും. സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ ബസ് ചാര്‍ജ് നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. മുഴുവന്‍ സീറ്റിലും യാത്രക്കാരെ അനുവദിച്ചതോടെ നിരക്ക് വര്‍ദ്ധനവ് സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്വകാര്യ ബസ് ഉടമകള്‍ നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സ്വകാര്യ ബസ് ഉടമകള്‍ മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 രൂപയാക്കി ഉയര്‍ത്തിയിരുന്നു. അതേസമയം ബസുകളില്‍ മുഴുവന്‍ യാത്രക്കാര്‍ക്കും അനുമതി നല്കിയ സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കേണ്ട ആവശ്യമില്ലെന്ന്്് ഗതാഗതമന്ത്രി വ്യക്തമാക്കിയിരുന്നു.


