കോഴിക്കോട് കോടഞ്ചേരിയിൽ ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമവും ഭീഷണിയും.കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നിരിക്കുന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണിപ്പോള്‍. ഡോ. സുസ്മിതിനെ ആണ് ചികിത്സയ്ക്ക് എത്തിയ ആൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. കോടഞ്ചേരി സ്വദേശി രഞ്ചുവിനെതിരെ ഡോക്ടർ കോടഞ്ചേരി പൊലീസിൽ പരാതി നൽകി.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ ആളാണ് ഡോക്ടര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ കയ്യേറ്റം നടത്തിയത്. മതിയായ ചികിത്സ നൽകിയില്ല എന്ന് ആരോപിച്ചായിരുന്നു കയ്യേറ്റം. കല്ലെടുത്ത് ഡോക്ടറിൻ്റെ തലക്ക് അടിയ്ക്കാൻ ശ്രമം നടത്തിയ ഇയാൾ ഡോക്ടർക്ക് നേരെ അസഭ്യ വർഷവും നടത്തി.

