വരാപ്പുഴ: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സി.പി.എമ്മിനെതിരെ ഗുരുതര ആരോപണവുമായി ശ്രീജിത്തിന്റെ അമ്മ ശ്യാമള. ശ്രീജിത്തിനെ സി.പി.എം കുടുക്കിയതാണെന്ന് അവര്‍ ആരോപിച്ചു. സി.പി.എം പ്രാദേശിക നേതാവ് പ്രിയ ഭരതന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടത്തിയത്. തുടര്‍ന്നാണ് പ്രതിപ്പട്ടിക തയ്യാറാക്കിയതെന്നും ശ്യാമള ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

