കൊച്ചി: മത്സ്യത്തൊഴിലാളിയുടെ മരണത്തില്‍ പിടിയിലായ പ്രതി ശ്രീജിത് മരിച്ച സംഭവത്തില്‍ നാല് പേരെ കൂടി അന്വേഷണ വിധേയമായി എറണാകുളം റേഞ്ച് ഐ.ജി. സസ്പെന്റ് ചെയ്തു.
പറവൂര്‍ സി.ഐ. ക്രിസ്പിന് സാം, വരാപ്പുഴ എസ്.ഐ. ദീപക്, എ.എസ്.ഐ.(ഗ്രേഡ്) 7346 സുധീര്‍, എസ്.സി.പി.ഒ. (ഗ്രേഡ്) 8765 സന്തോഷ് ബേബി എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് കളമശ്ശേരി എ.ആര് ക്യാമ്പിലെ പൊലീസുകാരായ ജിതിന് രാജ്, സന്തോഷ്കുമാര്‍, സുമേഷ് എന്നിവരെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. ഇതോടെ സസ്പെന്റിലായവരുടെ എണ്ണം ഏഴായി.
പ്രത്യേക അന്വേഷണ സംഘം തലവനായ ഐ.ജി. എസ്. ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്.
അതെ സമയം ശ്രീജിത്തിനെ ആളുമാറി അറസ്റ്റു ചെയ്തതല്ലെും റൂറല്‍ എസ്പി പറഞ്ഞു. വാസുദേവന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയെ തന്നെയാണ് പോലീസ് അറസ്റ്റു ചെയ്തതെന്നും എ.വി ജോര്‍ജജ് വ്യക്തമാക്കിയിരുന്നു. മരിച്ച ശ്രീജിത്തിനെതിരെ തന്നെയാണ് വാസുദേവന്റെ മകന് വിനീഷ് ആദ്യം മൊഴി നല്‍കിയതെന്നും മൊഴി മാറ്റിയിട്ടുണ്ടോ എന്ന് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കട്ടെയെന്നും എ.വി ജോര്‍ജജ് പറഞ്ഞു. വിനീഷിന്റെ മൊഴി പ്രകാരം തന്നെയാണ് അറസ്റ്റു ചെയ്തത്. പോലീസിന് ഇതുവരെ വീഴ്ചയുണ്ടായിട്ടില്ലെന്നും. മൊഴി മാറ്റമാണോ അല്ലയോ എന്ന് പോലീസ് അന്വേഷിക്കട്ടെയെന്നും എസ്പി വ്യക്തമാക്കി.


