പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ടബലാത്സംഗത്തിന് പിന്നിൽ ക്വട്ടേഷൻ അല്ലെന്ന് പൊലീസ്. പ്രതികൾ എത്തിയത് ഗുണ്ടാപ്പിരിവിനാണെന്ന് സ്ഥിരീകരണം.
സ്പാ അധികൃതരോട് 50,000 രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. പണം നൽകാത്തതിനെ തുടർന്നാണ് പീഡനം നടത്തിയത്. കേസിൽ ഇതുവരെ പിടിയിലായത് ആറ് പ്രതികൾ. സ്പാ ഉടമയുടെ ക്വട്ടേഷൻ ആരോപണം തള്ളുന്നതാണ് പൊലീസ് കണ്ടെത്തൽ.
അതേസമയം, കേസിൽ ഒരാൾ ഒരാൾ കൂടി പിടിയിലായി. വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. പ്രത്യേക പൊലീസ് സംഘം റാന്നിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തിരുവല്ല ചുമത്ര സ്വദേശി ആണ് ഇയാൾ. മൂന്ന് പ്രതികൾ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. നാലാമനാണ് പ്രശോഭ്. പ്രതികളായ കിരൺ, സജിൻ എന്നിവർ ഇനിയും പിടിയിലാവാനുള്ളത്. കേസിൽ മുഖ്യപ്രതിയായ മരണ സുബിൻ, ബെർലിൻ ദാസ്, വരുൺ കുമാർ എന്നിവരാണ് മുമ്പ് പിടിയിലായവർ.


