കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയില്‍ ദീര്‍ഘനാളായി അടച്ചിട്ടിരുന്ന കടമുറിയ്ക്കുള്ളില്‍നിന്ന് തലയോട്ടി കണ്ടെത്തി.
ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെടുത്തത്.ഇന്ന് രാവിലെയാണ് സംഭവം. കെട്ടിടം പൊളിക്കുന്ന തൊഴിലാളികളാണ് പ്ലാസ്റ്റിക് മാലിന്യത്തിനും പേപ്പറുകള്‍ക്കും ഒപ്പം തലയോട്ടി കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.
പ്രദേശത്തുനിന്ന് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ഫോറന്‍സിക് സംഘം അടക്കമുള്ളവര്‍ ഉടന്‍ സ്ഥലത്തെത്തും.കഴിഞ്ഞ ഒരു വര്‍ഷമായി അടച്ചിട്ടിരുന്ന കടമുറിയില്നിന്നാണ് തലയോട്ടി കണ്ടെത്തിയത്. ദീര്‍ഘനാളായി കടയുടെ പരിസരത്തേയ്ക്ക് ആരും എത്തിയിരുന്നില്ല.


