സമൂഹത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ച് കേരളത്തിലെ ആദ്യ ഗേ ദമ്പതികളായി മാറിയ നികേഷിനും സോനുവിനും പിന്നാലെ മറ്റൊരു ഗേ വിവാഹം കൂടി. നിവേദ്, അബ്ദുല്‍ റഹിം എന്നിവരാണ് കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളായി മാറുന്നത്. നിവേദിന്റെ ഫേസ്ബുക്കിലൂടെ ഇവരുടെ പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് പങ്കുവച്ചിട്ടുണ്ട്. തങ്ങളുടെ ജീവിതത്തെ കുറിച്ച് ഇവർ പങ്കുവെയ്ക്കുന്നു. ബ്ലാംഗ്ലൂരിലെ ഒരു ലേക്കില്‍ വെച്ചാണ് വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇംഗ്ലീഷ് രീതിയിലുളള വിവാഹമായിരിക്കും. പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തിയതിന്റെ കാരണം ഞങ്ങള്‍ക്ക് സാധാരണക്കാരെ പോലെ തന്നെ വിവാഹം കഴിക്കണം, സാധാരണക്കാരെ പോലെ ജീവിക്കണം’- നിവേദ് പറഞ്ഞു.
‘അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്ക് വഴിയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. എന്റെ ജോലി ചെയ്തിരുന്ന ഓഫീസിന് തൊട്ടുടത്ത് തന്നെയായിരുന്നു റഹീമും ജോലി ചെയ്തിരുന്നത്. അങ്ങനെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ഫേസ്ബുക്കിലൂടെയാണ് ഞങ്ങള്‍ ആദ്യമായി സംസാരിക്കുന്നത്. അന്ന് അദ്ദേഹം വിദേശ് പോകാന്‍ നില്‍ക്കുകയായിരുന്നു. ഏകദേശം ഏഴ് ദിവസം മാത്രമേ നാട്ടില്‍ ഉണ്ടായിരുന്നോള്ളൂ. ആ ദിവസങ്ങളില്‍ ഞങ്ങള്‍ കോഫി കുടിക്കാനൊക്കെ പോകുമായിരുന്നു. അപ്പോഴാണ് കൂടുതലായി ഞങ്ങളെ കുറിച്ച് സംസാരിക്കുന്നതും അടുക്കുന്നതും. പോകുന്നതിന് മുന്‍പ് റഹീം എന്നോട് പ്രണയാഭ്യര്‍ത്ഥ നടത്തുകയായിരുന്നു. 2014-ല്‍ ആയിരുന്നു അത്’- നിവേദ് പറയുന്നു.
Posted by Nived Antony Chullickal on Sunday, December 8, 2019