തിരുവനന്തപുരം:കേരള സര്‍വകലാശാലയിലെ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടര്‍ സ്ഥാനം മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ പദവി രാജി വച്ചു. മന്ത്രി ജി.സുധാകരനെ കളങ്കപ്പെടുത്താന്‍ ചിലകേന്ദ്രങ്ങള്‍ ശ്രമം നടത്തുന്നതിനിടെയാണ് നവപ്രഭയുടെ രാജി.

മന്ത്രി ജി. സുധാകരനും ഭാര്യ ജൂബിലി നവപ്രഭയും
നവപ്രഭയുടെ പ്രതീകരകണം..⇓
ഭര്‍ത്താവിന്റെ സല്‍പ്പേരിനെ അപമാനിക്കാന്‍ ചിലര്‍ നീക്കം നടത്തുന്നതായി അവര്‍ ആരോപിച്ചു. പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വര്‍ധിപ്പിക്കാനോ തീരുമാനിച്ചിട്ടില്ല. തന്നെ കരുവാക്കി മന്ത്രിയെ അക്രമിക്കാന്‍ അനുവദിക്കില്ല. സത്യസന്ധരുടെ പിറകേ പോകുന്നതിനു പകരം കളങ്കമുള്ളവരെ കണ്ടെത്താനാണു മാധ്യമങ്ങള്‍ ശ്രമിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.


