കോഴിക്കോട്: പയ്യോളി ഇരിങ്ങത്ത് കോണ്‍ഗ്രസ് നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം അജ്ഞാതര്‍ തകര്‍ത്തു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ജെസിബി ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു.
സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ആരോപണത്തില്‍ സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.


