മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ തിരച്ചില്‍ ചൊവ്വാഴ്ച്ച പുനരാരംഭിച്ചേക്കും. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തില്‍ തിരച്ചില്‍ വൈകിപ്പിക്കരുതെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു. ദൗത്യം പുനരാരംഭിക്കുന്ന കാര്യത്തിൽ നാളെ അന്തിമ തീരുമാനമെടുക്കുമെന്ന് കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു
മൂന്ന് ദിവസമായി മഴയില്ലാത്തതിനാൽ ഷിരൂരിൽ തെരച്ചിൽ ശക്തമാണ്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് നാല് നോട്സായി കുറഞ്ഞിരുന്നു. രണ്ട് ദിവസത്തിന് ശേഷം തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ആയിരുന്നു വെള്ളിയാഴ്ച്ച കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചത്. . അതേസമയം, നാളെ കാർവാറിൽ ചേരുന്ന പ്രത്യേക യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. ഒഴുക്ക് കുറവായതിനാൽ അർജുൻ്റെ മടങ്ങിവരവ് ഇനിയും വൈകരുതെന്ന് അർജുൻ്റെ കുടുംബം അഭ്യർത്ഥിച്ചു.


