തൃശ്ശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ നാളെ മുതല്‍ വിശ്വാസികള്‍ക്ക് ദര്‍ശനാനുമതി ലഭിക്കും. ഭക്ത രുടെ നിരന്തര ആവശ്യപ്രകാരമാണ് ദര്‍ശനാനുമതി അധികൃതര്‍ നല്‍കിയിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും പ്രവേശനം. നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിക്കില്ല. സാധാരണ ദിവസങ്ങളില്‍ രാവിലെ 7 മണി മതുല്‍ എട്ടര വരെയും വൈകുന്നേരം 5 മണി മുതല്‍ ആറര വരെയുമായിരിക്കും പ്രവേശനമെന്നും ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

