സര്‍ക്കാര്‍ ഓണത്തിന് ഭക്ഷ്യകിറ്റ് നല്‍കും. ഓണത്തിന് സൗജന്യഭക്ഷ്യ കിറ്റ് നല്കാന് സര്‍ക്കാര്‍ തീരുമാനമായി. ഓണവിഭവങ്ങളടക്കം 500 രൂപയുടെ കിറ്റ് നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒരു കിലോ പഞ്ചസാര, അരക്കിലോ വെളിച്ചെണ്ണ, അരക്കിലോ ചെറുപയര്‍ അല്ലെങ്കില്‍ വന്‍പയര്‍, മുളകുപൊടി ഉള്‍പ്പെടെയുളള കറിപൗഡറുകള്‍, പായസക്കൂട്ട് തുടങ്ങി പത്തിനം സാധനങ്ങളാണ് സപ്ലൈകോ നിര്‍ദേശിച്ച കിറ്റിലുളളത്. എന്നാല്‍ വിതരണം എപ്പോഴാണെന്ന് തീരുമാനിച്ചിട്ടില്ല. നേരത്തെയും കൊവിഡ് സഹായമായി സര്‍ക്കാര്‍ ഭക്ഷ്യകിറ്റ് നല്‍കിയിരുന്നു.

