ശ്രീശ്രീ രവിശങ്കര്‍ജിയുടെ പ്രമുഖ ശിഷ്യനും തൃശ്ശൂര്‍ വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമിയുടെ ഉപദേഷ്ടാവും, പ്രിന്‍സിപ്പലുമായ വാസ്തു ശാസ്ത്ര വിദഗ്ദന് ഡോ .നിശാന്ത് തോപ്പില്‍ വിദേശ പര്യടനം കഴിഞ്ഞു കേരളത്തിലെത്തി .
ഭാരത സര്‍ക്കാരിന്റെ ദേശീയ തൊഴില്‍ വിദ്യാകേന്ദ്രത്തിന്റെ അംഗീകാരത്തോടുകൂടി കേരളത്തില്‍ ആദ്യമായി വാസ്തുശാസ്ത്ര ഡിപ്ലോമ കോഴ്സ് ആരംഭിച്ച തൃശ്ശൂരിലെ വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമിയുടെ നേതൃത്വത്തില്‍ ഡോ.നിശാന്ത് തോപ്പിലിന് വമ്പിച്ച വരവേല്‍പ്പ് നല്കുകയുണ്ടായി . പാരമ്പര്യ വാസ്തുവിദഗ്ധരില്നിന്ന് വാസ്തു ശാസ്ത്രം പഠിച്ച ഡോ .നിശാന്ത് തോപ്പില്‍ 18 ഓളം വാസ്തു ശാസ്ത്ര വിഷയങ്ങളില്‍ ഇന്ന് വിദഗ്ധനാണ്
വാസ്തുതത്ത്വങ്ങള്‍ പാലിയ്ക്കാതെ നിര്‍മ്മിച്ച വീടുകളിലെ ദോഷങ്ങള്‍ക്ക് പരിഹാരം ആരായുന്നതിനും വാസ്തു തത്വങ്ങള്‍ അനുസരിച്ചുളള പുതിയ ഗൃഹനിര്‍മ്മാണത്തിന് നിര്‍ദ്ദേശങ്ങള്‍ തേടിയും, മുന്‍പ് നിര്‍മ്മിച്ചിരിക്കുന്ന ഗൃഹത്തോട് കൂടി മറ്റ് നിര്‍മ്മിതികള്‍ കൂട്ടിച്ചേര്‍ക്കേണ്ടി വരുമ്പോള്‍ വാസ്തു ദോഷം ഒഴിവാക്കി എടുക്കുന്നതിനുമൂളള ഉപദേശം തേടുന്നതിനുമായാണ് പലരും ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കായി കൂടിക്കാഴ്ച്ചകള്‍ നടത്തുന്നത് .
മാറുന്ന ജീവിതസാഹചര്യങ്ങള്ക്കനുകൂലമായി ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ കണക്കിലെടുത്ത് വീടുകളിലും സ്ഥാപനങ്ങളിലും വ?ന്ന്? പൊളിച്ചുമാറ്റലുകളില്ലാതെയുള്ള വാസ്തുശാസ്ത്ര പരിഹാര മാര്‍ഗ്ഗങ്ങള്‍ നല്‍കിവരുന്ന ഇന്ത്യയിലെ പ്രമുഖ വാസ്തു കണ്‍സല്‍ട്ടന്റ് കൂടിയാണ് ഡോ . നിശാന്ത് തോപ്പില്‍.

വാസ്തു ശാസ്ത്രത്തെക്കുറിച്ച് ശാസ്ത്രീയമായ അറിവ് സാധാരണക്കാര്‍ക്കും വാസ്തുശാസ്ത്ര പണ്ഡിതന്മാര്ക്കും നല്കുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനത്തിന്റെ ശാഖകള്‍ തൃശ്ശൂര്‍ ,എറണാകുളം, കോഴിക്കോട് ,ബാംഗ്ളൂര്‍ തുടങ്ങിയ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നു . ഇവിടെ നിന്നും കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗവര്‍മെന്റ് അംഗീകാരമുള്ള വാസ്തുശാസ്ത്ര വിദഗ്ധരായി പ്രാക്ടീസ് ചെയ്യാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി
വാസ്തു ഭാരതി വേദിക് റിസര്‍ച്ച് അക്കാദമിയുടെ കോഴിക്കോട് ശാഖയില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള വാസ്തുഡിപ്ലോമ കോഴ്സ് ആഗസ്ത് മാസം ആരംഭിക്കുന്നതാണെന്നും 2018 – 19 ബാച്ചിലേക്കുള്ള” വണ്‍ ഈയര്‍ ഡിപ്ലോമ ഇന്‍ വേദിക് വാസ്തുശാസ്ത്ര” – ഡിപ്ലോമ കോഴ്സിന്റെ പുതിയ അപേക്ഷകള്‍ പ്ലസ് 2 പാസ്സായവരില്‍ നിന്നും ജൂലായ് 25 വരെ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം പറയുകയുണ്ടായി .
ധ്യാനം , യോഗ ,ജ്യോതിശാസ്ത്രം , പൂജ തുടങ്ങിയ വാസ്തുശാസ്ത്ര അനുബന്ധ പരിശീലനങ്ങളുമുള്ക്കൊള്ളുന്ന ഈ കോഴ്സില്‍ മാര്‍ത്താണ്ഡം , അപരാജിത , പ്രജ്ഞ , മനുഷ്യാലയചന്ദ്രിക , അഗ്നിപുരാണം , നാരദപുരാണം തുടങ്ങിയ പ്രാചീന വാസ്തുശാസ്ത്ര ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണത്രെ ക്ളാസ്സുകള്‍ നടക്കുക . വാസ്തുശാസ്ത്രത്തോട് താല്പര്യമുള്ള ആര്‍ക്കും ? ജാതിമത ഭേദമില്ലാതെ പ്രവേശനം നല്‍കിക്കൊണ്ടാണ് തൃശ്ശൂര്‍ കേന്ദ്രമായി ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
ലോകത്തിലെ 18 ഓളം തരത്തിലുള്ള വാസ്തു ശാസ്ത്ര വിഷയങ്ങളില്‍ ഇതിനകം പ്രാവീണ്യം നേടിയിട്ടുള്ള വാസ്തു വിദഗ്ധന്‍ ഡോ .നിശാന്ത് തോപ്പിലിന് തിരുവനന്തപുരം ശ്രീപദ്മനാഭ ഹിന്ദുധര്‍മ്മ സഭയുടെ വാസ്തുരത്ന പുരസ്കാരം മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഈ അടുത്ത സമയത്താണ് സമര്‍പ്പിച്ചത് .

യൂ എന്‍ ഇക്കണോമിക്സ് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലില്‍ സമര്‍പ്പിച്ച കേരളീയ ക്ഷേത്രവാസ്തു എന്ന തീസിസിന് ഇദ്ദേഹത്തിന് നേരത്തെ അന്താരാഷ്ട്ര പുരസ്കാരവും ലഭിച്ചിരുന്നു വീടുകളിലും സ്ഥാപനങ്ങളിലും വ?ന്ന്? പൊളിച്ചുമാറ്റലുകളില്ലാതെയുള്ള വാസ്തുശാസ്ത്ര പരിഹാര മാര്‍ഗ്ഗങ്ങള്‍ റിസള്‍ട് ഓറിയന്റായി നല്‍കുന്നതിന് പുറമെ വാസ്തുശാസ്ത്ര വിധിപ്രകാരം കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്കാറുമുള്ള ഡോ.നിശാന്ത് ഇന്ത്യയിലെ പ്രമുഖ ആര്‍ട് ഓഫ് ലിവിംഗ് സീനിയര്‍ പരിശീലകന് കൂടിയാണ് .
വിദ്യാര്‍ഥികളില്‍ പഠനനിലവാരം ഉയര്‍ത്താനും ഉത്തമ പൗരന്മാരാക്കിമാറ്റാനുമായി ശ്രീശ്രീരവിശങ്കര്‍ പ്രത്യേകം രൂപകല്പനചെയ്ത ആര്‍ട് ഓഫ് ലിംഗ് വിദഗ്ദ്ധപരിശീലനം ഇന്ത്യയിലെ ഒട്ടുമുക്കാല്‍ സംസ്ഥാനങ്ങളിലും ഡോ .നിഷാന്ത് തോപ്പില്‍ ഇതിനകം നടത്തികഴിഞ്ഞിട്ടുണ്ട് വാസ്തു പരിശോധനകള്‍ക്കും മറ്റും ബന്ധപ്പെടാനാഗ്രഹിക്കുന്നവര്ക്ക് 9744 830 888 ഫോണ്‍നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.


