മദ്യ വിതരണരംഗത്ത് വമ്പന്‍ മാറ്റവുമായി ബെവ്കോ രംഗത്തെത്തുന്നു. മദ്യശാലകളില്‍ ഇനി ഓണ്‍ലൈന്‍ രജിസ്ട്രേഷന് വഴി മദ്യ വില്‍പ്പന നടത്തുന്നതിനെ സംബന്ധിച്ച് ബെവ്കോ ആലോചിക്കുന്നു. ഇതിനായി മികച്ച സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കുന്ന കമ്പനിയെ കണ്ടെത്താന്‍ സ്റ്റാര്‍ട്ട് അപ്പ്മിഷന് ബെവ്കോ നിര്‍ദ്ദേശം നല്കി.
ഇതുസംബന്ധിച്ച് ബെവ്കോ എംഡി സ്റ്റാര്‍ട്ട് അപ്പ്മിഷന് കത്ത് നല്കി. എസ്എംഎസ് വഴി മദ്യം ബുക്ക് ചെയ്യുന്നതും ആലോചനയിലുണ്ട്.വെര്‍ച്ചല്‍ ക്യു മാതൃകയില്‍ തിരക്ക് നിയന്ത്രിച്ച് കൊണ്ട് മുന്‍കൂറായി പണം അടച്ചും സമയം നിശ്ചിയിച്ചും മദ്യം വാങ്ങുന്ന രീതിയാണ് ബെവ്കോ ആലോചിക്കുന്നത്.
29 കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചതായി സ്റ്റാര്‍ട്ട് അപ്പ് മിഷന് അറിയിച്ചു. ഇതില്‍ നിന്ന് മികച്ച കമ്പനിയെ തെരെഞ്ഞെടുക്കാന്‍ സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുളളില്‍ കമ്പനിയെ കണ്ടെത്തുമെന്ന് സ്റ്റാര്‍ട്ട് ആപ്പ് മിഷന് സിജഒ സജി ഗോപിനാഥ് പറഞ്ഞു. സമാര്‍ട്ട് ഫോണില്‍ ഉപയോഗിക്കുന്ന അപ്പാണ് ഉദ്ദേശിച്ചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


