കോഴിക്കോട്: കോഴിക്കോട് കഞ്ചാവും മയക്കുഗുളികളുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡാണ് ഇവരെ പിടികൂടിയത്.

വാഴക്കാട് സ്വദേശി ആഷിക് അലി(24) , വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് ജിംനാസ് (30) എന്നിവരാണ് കോഴിക്കോട് ബീച്ച് ഗവ. ജനറല്‍ ആശുപത്രി പരിസരത്ത് അറസ്റ്റിലായത്.
125 ഗ്രാം കഞ്ചാവും 16 നൈട്രോസെപാം ഗുളികകളും, ഇവരില്‍ നിന്ന് എക്സൈസ് ഇന്‍സ്പെക്റ്റര്‍ ജിജോ ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തു. ഇരുവരുടെയും ബൈക്കും എക്സൈസ് പിടിച്ചെടുത്തു.
ബീച്ച് ആശുപത്രി കോമ്പൗണ്ടിലെ ഡീഅഡിക്ഷന് കേന്ദ്രത്തിലെത്തുന്നവരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ട് മയക്കുഗുളികകളും കഞ്ചാവും വില്പന നടത്തുന്നവരാണ് ഇരുവരുമെന്ന് എക്സൈസ് പറയുന്നു.


