തൃശൂര്‍: കരുവന്നൂര്‍ കേസിലെ പ്രതി കെ.ബി.അനില്‍കുമാറിനെ ഇഡി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും അനില്‍കുമാര്‍ ഹാജരാകാതെ വന്നതോടെയാണ് നടപടി.
കരുവന്നൂര്‍ കള്ളപ്പണ കേസില്‍ ഇഡി കോടതിയില്‍ സമര്‍പ്പിച്ച ആദ്യഘട്ട കുറ്റപത്രത്തില്‍ അനില്‍കുമാറിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ കോടതി പല തവണ ഹാജരാകാന്‍ ഇയാള്‍ക്ക് നോട്ടീസയച്ചെങ്കിലും ഹാജരായിരുന്നില്ല.


