കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചതോടെ പുതിയ നിര്‍ദേശവുമായി ഹൈക്കോടതി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവിട്ടു.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദമായ വസ്തുക്കള്‍ ഉപയോഗിച്ച് വേണം ചെയ്യാനെന്നും കോടതി കര്‍ശന നിര്‍ദേശം നല്കി. അതേസമയം നിരോധിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ എത്രയും വേഗം അത് അതാത് സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്നും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് നോട്ടീസ് അയച്ചു. നടപടിയെടുക്കാത്ത പക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടതി പറഞ്ഞു. പുനഃചംക്രമണ സാധ്യതയുള്ള ബാനറുകളും മറ്റും ഉപയോഗിക്കണമെന്നാണു ഹരിതമിഷന്റെ നിര്‍ദേശം.