തിരുവനന്തപുരം:’അവൾക്കൊപ്പം’ ഹാഷ്ടാഗ് ഐഎഫ്എഫ്കെയിൽ ഭാഗമാക്കണം എന്നാവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന് സംവിധായകൻ ടി.ദീപേഷ് കത്തയച്ചു. ‘ദിലീപിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമോ അതിനുള്ള ധൈര്യമുണ്ടോ എന്ന് ചോദിച്ചിടത്തു നിന്ന് കേസിൽ പ്രതിയാവാനും വിചാരണ നേരിടാനും നടിയെ ഹൃദയത്തോട് ചേർത്തു പിടിക്കാനും സര്‍ക്കാര്‍ കാണിച്ച ഇച്ഛാശക്തി എടുത്തു പറയേണ്ടതാണ്. സര്‍ക്കാര്‍ മേൽ കോടതിയെ സമീപിക്കുമെന്നും അതിജീവിതയോടൊപ്പം ഓരോ മലയാളിയും ഈ പോരാട്ടത്തിന്റെ ഭാഗമാവണമെന്നും’ ടി.ദീപേഷ് മന്ത്രിക്കയച്ച കത്തില്‍ പറയുന്നു. ഈ മാസം 12-മുതല്‍ 19 വരെ തിരുവനന്തപുരത്ത് വെച്ചാണ് ഐഎഫ്എഫ്കെ നടക്കുന്നത്.
അതിനിടെ അതിജീവിതക്ക് ഐക്യദാർഢ്യവുമായി ‘അവൾക്കൊപ്പം’ കൂട്ടായ്മ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം മാനവീയം വീഥിയില്‍ നടക്കും.


