കോട്ടയം : കാനം രാജേന്ദ്രന്റെ സംസ്കാരം ഒൗദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ നടന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. കോട്ടയം വാഴൂര്‍ കാനത്തെ വീട്ടില്‍ ഭൗതികദേഹം എത്തിച്ചത് പുലര്‍ച്ചെയായിരുന്നു. നൂറുകണക്കിന് പ്രവർത്തകരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങിയാണ് മണിക്കൂറുകൾ നീണ്ട വിലാപയാത്രയ്ക്ക് ഒടുവിൽ ഭൗതികശരീരം സ്വന്തം മണ്ണില്‍ എത്തിയത്.