തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം ചോദ്യോത്തര വേള റദ്ദാക്കി. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ചോദ്യോത്തരവേള നിരന്തരം തടസപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
ശൂന്യവേളയില്‍ പ്രശ്നം അവതരിപ്പിക്കാമെന്നും സര്‍ക്കാര്‍ മറുപടി നല്‍കുമെന്നും സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ചോദ്യോത്തരവേള റദ്ദാക്കി. എം എല്‍ എ മാരുടെയും എ എന്‍ രാധാകൃഷ്ണന്റെയും സമരം അവസാനിപ്പിക്കാന്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് പി സി ജോര്‍ജ്ജും ഒ രാജഗോപാലും സഭയില്‍ നിന്നിറങ്ങിപോയി. നിയമസഭ തുടങ്ങുന്നതിന് മുമ്പ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുമായി പ്രതിപക്ഷ നേതാവ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതിപക്ഷ എം എല്‍ എ മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണമെന്നും നിരോധനാജ്ഞ പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ നിരോധനാജ്ഞ പിന്‍വലിക്കാന്‍ കഴിയുമെന്ന് സ്പീക്കര്‍ക്ക് ഉറപ്പുനല്‍കാന്‍ കഴിയാത്തതോടെയാണ് സമരവുമായി പ്രതിപക്ഷം മുന്നോട്ട് പോകുകയായിരുന്നു.