ആലപ്പുഴ: 59-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാടി പാലക്കാട് കലാകിരീടം സ്വന്തമാക്കി. 930 പോയിന്റാണ് പാലക്കാട് നേടിയത്. 927 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തി.
തുടര്‍ച്ചയായ 12 വര്‍ഷം കോഴിക്കോട് പുലര്‍ത്തിവന്ന ആധിപത്യമാണ് ഇത്തവണ തകര്‍ക്കപ്പെട്ടത്. തൃശൂര്‍ 903 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ഇതിനു മുന്‍പ് 2006ലാണ് സ്വര്‍ണക്കപ്പില്‍ മുത്തമിടാന്‍ പാലക്കാടിനു സാധിച്ചിട്ടുള്ളത്. പിന്നീട് 2015ല്‍ കോഴിക്കോടുമായി കിരീടം പങ്കുവച്ചിരുന്നു. അടുത്ത വര്‍ഷം കാസര്‍ഗോഡ് ജില്ലയിലാണ് കലോത്സവം നടത്തുക. 
പോയിന്റ് നില
1 പാലക്കാട് 930
2 കോഴിക്കോട് 927
3 തൃശൂര്‍ 903
4. കണ്ണൂര്‍ 901
5. മലപ്പുറം 895
6 എറണാകുളം 886
7 ആലപ്പുഴ 870


