ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ മോചിപ്പിക്കണമെന്ന മുദ്രാവാക്യവുമായി സോഷ്യല്‍ മീഡിയ കാംപെയിന്. രഹന ഫാത്തിമയെ നിരുപാധികം വിട്ടയക്കുക എന്ന മുദാവാക്യം ഉന്നയിച്ച് ഡിസംബര്‍ 14 ന് വൈകിട്ട് 4 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിക്കും. നിലവില്‍ കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡിലാണ് രഹന ഫാത്തിമ.
മതവികാരം വൃണപ്പെടുത്തി എന്ന് കാണിച്ച് ബിജെപി നേതാവ് രാധാകൃഷ്ണമേനോന് പത്തനംതിട്ട പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രഹനക്കെതിരെ കേസെടുത്തത്. കേസെടുത്തതിനെ തുടര്‍ന്ന് രഹന കേരളാ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കേസില്‍ ഗൂഢാലോചനയെ സംബന്ധിച്ചും മറ്റും അന്വേഷിക്കണമെന്ന് നിര്‍ദേശിച്ച് കോടതി ജാമ്യം നിഷേധിച്ചു.


