തിരുവനന്തപുരം: എട്ട് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കും. രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതിനാല്‍ സമരം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇന്നലെ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. കെ സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എഎന്‍ രാധാകൃഷ്ണന് സമരം തുടങ്ങിയത്.
എ എന്‍ രാധാകൃഷ്ണന് സമരം അവസാനിപ്പിക്കേണ്ടി വന്നാല്‍ മുതിര്‍ന്ന നേതാവ് സി കെ പത്മനാഭന് പകരം നിരാഹാരമിരിക്കും. പ്രശനത്തില്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും.

