ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാനുയുമായി ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തും. പിഎം ശ്രീയുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും. എസ്എസ്കെ ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളാവും പ്രധാനചർച്ച.
പിഎം ശ്രീ പദ്ധതി മരവിപ്പിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയാകില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അറിയിച്ചത്. പി എം ശ്രീ വിവാദത്തിനുശേഷം ആദ്യമായാണ് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. വന്ദേ ഭാരത് ട്രെയിനില്‍ ഗണഗീതം ആലപിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് രേഖാമൂലം പരാതി നല്‍കുമെന്നും വി ശിവന്‍കുട്ടി അറിയിച്ചിട്ടുണ്ട്.
തങ്ങളുടെ താത്കാലിക നിയമനം സ്ഥിര നിയമനമായി അംഗീകരിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. നിലവിൽ കേരളത്തിലെ വിദ്യാഭ്യാസത്തിന് കേന്ദ്രം സഹായങ്ങളൊന്നും ചെയ്യുന്നില്ലെന്ന പരാതിയെ തുടർന്നാണ് എത്രയും പെട്ടെന്ന് എസ്എസ്കെ ഫണ്ട് കേന്ദ്രം നൽകുമെന്ന് അറിയിച്ചിരിക്കുന്നത്.


