തിരുവനന്തപുരം: ഇടുക്കി ഭൂഗർഭ വൈദ്യുതിനിലയം നവംബർ 11 മുതൽ ഡിസംബർ 10 വരെ അടച്ചിടും. 5, 6 നമ്പർ ജനറേറ്ററുകളുടെ അപ്സ്ട്രീം സീലുകളുടെ അറ്റകുറ്റപ്പണികൾക്കായാണ് നിലയം അടച്ചിടുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.ഇടുക്കി: നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിക്കായാണ് മൂലമറ്റം പവർഹൗസ് താത്ക്കാലികമായി പ്രവർത്തനം നിർത്തുന്നത്. ഇതോടെ, സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക.
മെയിൻ ഇൻലെറ്റ് വാൽവുകളുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താതിരിക്കുന്നത് ഇടുക്കി ഭൂഗർഭ നിലയത്തിന്റെ സുരക്ഷയെ ബാധിക്കാവുന്നതാണ്. 4,5,6 നമ്പർ ജനറേറ്ററുകളിലേക്ക് ജലമെത്തിക്കുന്ന ബട്ടർഫ്ലൈ വാൽവ് നമ്പർ രണ്ടിൽ അനുവദനീയമായതിലധികം ചോർച്ച കണ്ടെത്തിയിട്ടുള്ളതിനാൽ, യൂണിറ്റ് 5, 6 എന്നിവയിലെ തകരാറിലായ അപ്സ്ട്രീം സീലുകൾ അറ്റകുറ്റപ്പണി ചെയ്യുന്നതിനായി ഈ വാൽവ് മാത്രം പ്രവർത്തിപ്പിക്കുന്നത് മതിയാകാതെവരും. അറ്റകുറ്റപ്പണികൾക്കായി ഇൻടേക്ക് ഷട്ടർ താഴ്ത്തുകയും പവർ ടണൽ പൂർണമായി ഡ്രെയിൻ ചെയ്യുകയും വേണം.


