കൊച്ചി ദേശീയ പാതയിൽ കല്ലട ബസ് അപകടത്തിൽപ്പെട്ടു. കറുകുറ്റി അഡ്ലക്സിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.യാത്രക്കാർ സുരക്ഷിതരായി രക്ഷപ്പെട്ടു. ബാംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ 7 മണിയോടെയാണ് സംഭവം. മുന്നിലൂടെ പോയ വാഹനം പെട്ടെന്ന് നിർത്തിയതോടെ പിന്നാലെ വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് ഇടതുവശത്തെ റോഡിന്റെ മീഡിയൻ ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.


