എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിലിന്റെ സർക്കുലർ.ജൂലൈ മൂന്ന് മുതൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്തെന്ന് സർക്കുലറിൽ പറയുന്നു. മാർപ്പാപ്പയുടെ ഓഫീസിൽനിന്നുള്ള അന്തിമ നിർദേശപ്രകാരമാണ് പുതിയ സർക്കുലർ. സെന്റ് തോമസ് ദിനം മുതൽ അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന ഉറപ്പാക്കണം.
എന്നാല്‍ സര്‍ക്കുലറിലൂടെ പുറത്താക്കാനാവില്ലെന്ന നിലപാടിലാണ് അതിരൂപത സഭാ സുതാര്യസമിതി. ജൂണ്‍ 14-ന് നടക്കേണ്ട സിനഡിലെ തീരുമാനങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും സമിതി ആരോപിച്ചു. നടപടി നേരിടുന്ന വൈദികർ നടത്തുന്ന ആരാധനാക്രമങ്ങൾ അംഗീകരിക്കില്ലെന്നും അർച്ച് ബിഷപ്പ് റഫൽ തട്ടിൽ അറിയിച്ചു.അതേസമയം ആർച്ച് ബിഷപ്പിന്റെ സർക്കുലറിനെ വിമതവിഭാഗം പൂർണ്ണമായും തള്ളി. മാർപാപ്പയുടെ തീരുമാനത്തിന് ഘടകവിരുദ്ധമാണ് പുതിയ സർക്കുലർ. ഇത് അംഗീകരിക്കാൻ ആകില്ലെന്ന് ഫാദർ കുര്യാക്കോസ് മുണ്ടാടാൻ പറഞ്ഞു.