പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വെളിപ്പെടുത്തലുമായി പരാതിക്കാരി. പോലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നെന്നും അതില്‍ കുറ്റബോധം തോന്നുന്നതായും പരാതിക്കാരി പറഞ്ഞു.ആരും ഉപദ്രവിച്ചിട്ടില്ലെന്നും ആരോപണങ്ങൾ എല്ലാം നുണയാണെന്നും യുവതി യുട്യൂബിൽ പറയുന്നു. മനസില്ലാ മനസോടെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ രാഹുലിനെതിരെ സംസാരിക്കേണ്ടി വന്നതെന്ന് യുവതി പറയുന്നു.
‘ഭര്‍ത്താവ് രാഹുലിനെതിരെ മാധ്യമങ്ങളിലൂടെ മോശമായ കാര്യങ്ങള്‍ പറയേണ്ടി വന്നതില്‍ കുറ്റബോധം തോന്നുന്നു. എനിക്ക് നുണ പറയാന്‍ താല്പര്യമില്ലെന്ന് ബന്ധുക്കളോടും വീട്ടുകാരോടും പറഞ്ഞിരുന്നു. പക്ഷേ, വീട്ടുകാര്‍ എന്നോട് ഈ രീതിയില്‍ പറയണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പറയേണ്ടി വന്നത്. രാഹുലിനെ മിസ് ചെയ്യുന്നുണ്ടെന്നും വിഡിയോയിൽ പറയുന്നു. എല്ലാവരോടും ക്ഷമാപണം എന്ന ക്യാപ്ഷനോടുകൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.വിവാഹമോചനം ലഭിക്കാത്തതിനാല്‍ വിവാഹം നടത്തേണ്ട എന്ന് രാഹുല്‍ പറഞ്ഞിരുന്നു. താനാണ് നിശ്ചയിച്ച തീയതിക്ക് വിവാഹം നടത്താന്‍ നിര്‍ബന്ധിച്ചത്. 150 പവനും കാറും ചോദിച്ചെന്ന ആരോപണം തെറ്റാണ്.അഭിഭാഷകൻ പറഞ്ഞതനുസരിച്ചാണ് സ്ത്രീധനം ചോദിച്ചെന്ന് പറയേണ്ടിവന്നതെന്ന് യുവതി പറയുന്നു. കേസിന് ബലംകൂട്ടാൻ വേണ്ടിയാണ് ഇത് ആരോപിച്ചതെന്ന് യുവതി പറയുന്നു.


