ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ മുടങ്ങി.എയർ ഇന്ത്യ എക്സ്പ്രസ്സ് സമരം മൂലം കണ്ണൂർ വിമാനത്താവളത്തിനുണ്ടായത് കോടികളുടെ വരുമാന നഷ്ടം. രണ്ട് ദിവസത്തെ നഷ്ടം അഞ്ച് കോടിയിലധികം വരുമെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.
എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂരില്‍ നിന്നുള്ള അഞ്ച് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഷാര്‍ജ, ദുബായ്, ദമ്മാം, റിയാദ്, അബുദാബി സര്‍വീസുകളാണ് റദ്ദാക്കിയത്. അതേസമയം എയർ ഇന്ത്യ ഏക്സ്പ്രപ്രസിലെ സമരം ഒത്തുതീർപ്പായതോടെ ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ചു തുടങ്ങിയിട്ടുണ്ട്. അവധിയെടുത്ത ജീവനക്കാർ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറി തുടങ്ങിയതോടെ സർവീസുകളുടെ ക്രമീകരണവും തുടങ്ങി. വിമാനയാത്രയ്ക്ക് മുന്‍പുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നതിനാലാണ് പത്ത് സര്‍വീസുകളില്‍ അഞ്ചെണ്ണം റദ്ദാക്കിയിരിക്കുന്നത്. ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ സാധാരണ പോലെ നടന്നേക്കില്ല.


