അതിര്‍ത്തി പാസ് ഇല്ലാതെ കേരളത്തിലേയ്ക്ക് ആളുകളെ കടത്തിവിടില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. നിയന്ത്രണം ഇല്ലാതെ ആളുകളെ അതിര്‍ത്തി കടത്തിവിടാനാവില്ല. അങ്ങനെവന്നാല്‍ മുഴുവന്‍ സംവിധാനങ്ങളും പരാജയപ്പെടും. നിരീക്ഷണം കുറഞ്ഞാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നിലവില്‍ അതിര്‍ത്തിയില്‍ ഉള്ളവര്‍ക്ക് പാസ് നല്‍കും. എന്നാല്‍ ഇനി എത്തുന്നവര്‍ പാസുമായി എത്തിയാല്‍ മാത്രമേ അതിര്‍ത്തി കടക്കാന്‍ കഴിയൂ. ഓരോ ദിവസവും നല്കുന്ന പാസുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. അതിനനുസരിച്ച് മാത്രമേ പാസ് നല്‍കാനാവൂ എന്നും സര്‍ക്കാര്‍ പറഞ്ഞു.


