തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യക്ഷമത പരിശോധിക്കും. രാമചന്ദ്രനെ ശനിയാഴ്ച വിദഗ്ധ സംഘം പരിശോധിക്കും. ആരോഗ്യക്ഷമത അനുകൂലമെങ്കില്‍ പൂര വിളംബരത്തിന് എഴുന്നള്ളിക്കാന്‍ ഒരുമണിക്കൂര്‍ അനുമതി നല്‍കുമെന്നും ജില്ലാ കളക്ടര്‍ ടി.വി. അനുപമ പറഞ്ഞു. നിയന്ത്രണങ്ങളോടെയാകും അനുമതി നല്‍കുകയെന്നും കളക്ടര്‍ അറിയിച്ചു.

പൂര വിളംബരത്തിന് മാത്രം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ അനുപമയ്ക്ക് നിയമോപദേശം നല്‍കിയിരുന്നു. പൂരത്തലേന്ന് വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറക്കുന്ന ചടങ്ങിലാണ് തെച്ചിക്കോട്ട് രാമചന്ദ്രന് പങ്കെടുക്കുന്നത്.

