തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഹിന്ദു ദിനപത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്ററുമായ കെ പത്മകുമാര്‍(പപ്പന്) അന്തരിച്ചു.

മസ്തിഷ്കാഘാതമാണ് മരണ കാരണം. 54 വയസ്സായിരുന്നു. മുന്‍പ് ഇന്ത്യന്‍ എക്സപ്രസിലും ജോലി ചെയ്തിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നര മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.


