കൊച്ചി: ശോഭാ സുരേന്ദ്രന് ഹൈക്കോടതി വിധിച്ച പിഴയായ 25,000 കെട്ടിവെച്ചു. നേരത്തെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകും പിഴയടക്കില്ലെന്നാണ് വിധി വന്നപ്പോള്‍ ശോഭ സുരേന്ദ്രന് പറഞ്ഞത്. ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും പൊലീസ് അപമാനിച്ചുവെന്ന് കാട്ടിയുള്ള ശോഭ സുരേന്ദ്രന് നല്കിയ ഹര്‍ജി രൂക്ഷ വിമര്‍ശനങ്ങളോടെ ഡിസംബര്‍ 4ന് ഹൈക്കോടതി തള്ളിയത്.
അനാവശ്യ വാദങ്ങള്‍ ഉന്നയിക്കരുതെന്ന് നിര്‍ദ്ദേശിച്ച കോടതി ശോഭ സുരേന്ദ്രനില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കാനും വിധിച്ചു. വികൃതമായ ആരോപണമാണ് ശോഭ സുരേന്ദ്രന്റേതെന്ന് കോടതി വിമര്‍ശിച്ചു. ഹര്‍ജി നിയമപരമായി എവിടെയും നിലനില്‍ക്കില്ല. ഹര്‍ജിക്കാരി എവിടെയും പരാതിയും നല്‍കിയിട്ടില്ല. കോടതിയെ പരീക്ഷണവസ്തു ആക്കരുതെന്നും വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രന് ഉന്നയിച്ചത് എന്ന് വിമര്‍ശിച്ച കോടതി വില കുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്നും ബിജെപി നേതാവിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.


