തിരുവനന്തപുരം: കൊല്ലം സ്വദേശി വേണുവിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയിൽവീഴ്ച ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തൽ. ജോയിൻ്റ് ഡിഎംഇയുടെ നേതൃത്വത്തിൽ നടന്ന പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം പറയുന്നത്. കേസ്ഷീറ്റിലോ – ചികിത്സ പ്രോട്ടോകോൾ പാലിക്കുന്നതിലോ പോരായ്മകൾ കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിലുണ്ട്.
കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർമാരിൽ നിന്നുള്ള വിവരങ്ങളുടെയും വേണുവിന്റെ ചികിത്സ രേഖകളുടെയും അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. വേണുവിന്റെ കേസ്ഷീറ്റിൽ പോരായ്മകൾ കണ്ടെത്താനായില്ല. ചികിത്സ പ്രോട്ടോകോൾ പാലിച്ചിട്ടുണ്ട്. ചികിത്സയിൽ വീഴ്ച വരുത്തിയിട്ടില്ലെന്നാണ് ഡോക്ടമാരുടെ മൊഴി. എന്നാൽ ആശയവിനിമയത്തിൽ അപാകത ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.


