മുൻമന്ത്രി കെ. രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകു. സിപിഐയുടെ പ്രതിനിധി ആയാണ് കെ.രാജു ബോർഡ് അംഗം ആകുന്നത്. പുനലൂരിൽ നിന്നുള്ള നേതാവായ കെ. രാജു സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. കെ ജയകുമാറിനെ പ്രസിഡന്റായി സിപിഐഎം തീരുമാനിച്ചപ്പോൾ സാമുദായിക സമവാക്യം പാലിക്കേണ്ടതുണ്ടെന്ന തീരുമാനത്തിലേക്ക് സിപിഐ എത്തുകയായിരുന്നു. തുടർന്നാണ് കെ രാജുവിനെ പരിഗണിച്ചത്.
ദേവസ്വം ബോർഡ് പ്രസിഡൻ്റായി കെ. ജയകുമാറിനെ കഴിഞ്ഞദിവസം തെരഞ്ഞെടുത്തിരുന്നു. സാമുദായിക സാഹചര്യം പരിഗണിച്ച് വിളപ്പിൽ രാധാകൃഷ്ണനെ മാറ്റണം എന്ന് സിപിഎം നിർദേശിച്ചിരുന്നു. മുഖ്യമന്ത്രി നേരിട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തോട് ഇക്കാര്യം ആവശ്യപ്പെട്ടു. ഇതോട് കൂടിയാണ് കെ.രാജുവിനെ തിരഞ്ഞെടുത്തത്.
മുൻ ദേവസ്വം സ്പെഷ്യൽ കമ്മീഷണർ കെ. ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റാക്കാൻ തീരുമാനിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ജയകുമാറിനെ പ്രസിഡൻ്റാക്കാൻ ആലോചന നടന്നത്.


