വീട്ടിൽ നിധിയുണ്ടെന്ന് വിശ്വസിപ്പിച്ചു വീട്ടമ്മയിൽ നിന്ന് 8 പവൻ സ്വർണ്ണാഭരണം തട്ടിയെടുത്ത വ്യാജ സിദ്ധൻ പാലക്കാട് ചെർപ്പുളശ്ശേരിയിൽ അറസ്റ്റിൽ. നെല്ലായ സ്വദേശിയായി വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. വീട്ടിൽ നിധിയുണ്ടെന്ന് പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. നിധി പൊങ്ങി വരാൻ കയ്യിലുള്ള സ്വർണ്ണം നൽകണമെന്ന് ആവശ്യപ്പെട്ട് സ്വർണം തട്ടിയെടുക്കുകയായിരുന്നു.നാലു ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് ഇയാള്‍ തട്ടിയെടുത്തത്.
സമൂഹമാധ്യമത്തിൽ ചാരിറ്റി സംബന്ധമായി വന്ന പോസ്റ്റിന് താഴെ സഹായം അഭ്യർത്ഥിച്ച് ഫോൺ നമ്പർ സഹിതം കമന്റിട്ട വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. മാർച്ച് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വർണ്ണം നൽകിയിട്ടും നിധി ലഭിക്കാതായത്തോടെ പരാതി നൽകുകയായിരുന്നു വീട്ടമ്മ പരാതി നൽകുകയായിരുന്നു. ഫേസ്ബുക്ക് വഴിയാണ് വീട്ടമ്മ റഫീഖിനെ പരിചയപ്പെട്ടത്. നമ്പറിൽ ബന്ധപ്പെട്ട റഫീഖ് മൗലവി വിവരങ്ങൾ അന്വേഷിക്കുകയും താൻസിദ്ധനാണെന്നും പ്രശ്നങ്ങളെല്ലാം പരിഹരിച്ചു തരാമെന്നും പറഞ്ഞ് വീട്ടമ്മയുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. അബ്ദുൾ റഷീദ് തങ്ങൾ എന്ന വ്യാജ പേരിലായിരുന്നു തട്ടിപ്പ്.


