ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ ആർസി സസ്പെന്റ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. എൻഫോഴ്സ്മെന്റ് ആർ ടി ഒ മലപ്പുറം ആർ ടി ഒക്ക് ഇന്ന് ശുപാർശ നൽകും. കഴിഞ്ഞ ദിവസമാണ് ആകാശ് തില്ലങ്കേരിയുടേയും കൂട്ടുാരുടേയും നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.ആകാശ് തില്ലങ്കേരി തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച ദൃശ്യങ്ങൾ വലിയ വിമർശനത്തിന് വഴി വെച്ചിരുന്നു. മാനന്തവാടി കൽപ്പറ്റ സംസ്ഥാന പാതയിലാണ് മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽപ്പറത്തിയുളള ഡ്രൈവിങ് വീഡിയോ ചിത്രീകരിച്ചത്.
മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്റേതാണ് KL 10 BB 3724 എന്ന നമ്പറിലുള്ള ജീപ്പ്. പ്രദേശത്തെ എ ഐ കാമറകൾ ഉൾപ്പെടെ പരിശോധന നടത്തുന്നുണ്ട്. വാഹനത്തിന്റെ രൂപകല്പനയിൽ മാറ്റം വരുത്തിയതുൾപ്പെടെ കേസുകൾ നേരത്തെ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരിയുടെ നിയമം കാറ്റിൽ പറത്തിയുള്ള യാത്രയിൽ വീണ്ടും നടപടി വരുന്നത്.2021ലും 2023ലുമാണ് വിവിധ നിയമലംഘനത്തിന് എംവിഡി ജീപ്പ് പൊക്കിയത്. 25000 രൂപയാണ് ഒടുവിൽ പിടികൂടിയപ്പോൾ പിഴയിട്ടത്. സംഭവത്തിൽ നടപടിക്കൊരുങ്ങുകയാണ് മോട്ടോർ വാഹവകുപ്പ്. കേസ് മലപ്പുറം ആർടിഓയ്ക്ക കൈമാറുമെന്നും ആർസി സസ്പെന്റ് ചെയ്യുന്നത് ഉൾപ്പെടെ നടപടികൾ ശുപാർശ ചെയ്യുമെന്ന് വയനാട് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.


