സംസ്ഥാനത്ത് വെള്ളിയാഴ്ച മോട്ടോർ വാഹന തൊഴിലാളി സംയുക്ത സമര സമിതിയുടെ പണിമുടക്ക്. ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. രാവിലെ ആറു മുതൽ ഉച്ചക്ക് 12 വരെയാണ് പണിമുടക്ക്. പെട്രോൾ, ഡീസൽ വില വർധന പിൻവലിക്കുക, ഓട്ടോ-ടാക്സി ചാർജ് വർധിപ്പിക്കുക, പെട്രോളും ഡീസലും ടാക്സി വാഹനങ്ങൾക്ക് സബ്സിഡി നിരക്കിൽ നൽകുക, പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
സംസ്ഥാനത്ത് വെള്ളിയാഴ്ച മോട്ടോർ വാഹന തൊഴിലാളി പണിമുടക്ക്.
by വൈ.അന്‍സാരി
by വൈ.അന്‍സാരി

