സുരേഷ് ഗോപി കേന്ദ്രമന്ത്രി പദവി ഏറ്റെടുത്തേക്കില്ല. നാല് സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. സുരേഷ് ഗോപി നിലവിൽ തിരുവനന്തപുരത്ത് തുടരുകയാണ്. 12.30നുള്ള വിമാനത്തിൽ ദില്ലിയിലേക്ക് പോകാനാണ് ആലോചന. കേന്ദ്രമന്ത്രിയാകാൻ സുരേഷ് ഗോപിയിൽ ബിജെപി നേതൃത്വം സമ്മർദം ചെലുത്തുന്നതായാണ് വിവരം. അതേസമയം തൃശൂരിനൊരു കേന്ദ്രമന്ത്രി എന്നത് മുന്‍നിര്‍ത്തിയായിരുന്നു സുരേഷ് ഗോപി മണ്ഡലത്തില്‍ പ്രചാരണം നടത്തിയത്.
മോദിക്കൊപ്പം ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണമെന്ന് ദേശീയ നേതൃത്വം നിർദേശിക്കുകയായിരുന്നു. എന്നാൽ ചില ഇളവുകൾ തനിക്ക് അനുവദിക്കണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെടുന്നതെന്നാണ് വിവരം. നേതൃത്വത്തിന്റെ തീരുമാനത്തിന് വഴങ്ങി സുരേഷ് ഗോപി പദവി ഏറ്റെടുക്കുകയാണെങ്കില്‍ ഇന്ന് സത്യപ്രതിജ്ഞയുണ്ടാവും. തൃശൂരിന്റെ പ്രത്യേകത കൂടി കണക്കിലെടുത്ത് സാംസ്കാരികം, ടൂറിസം, സിനിമ വകുപ്പുകളില്‍ ഏതെങ്കിലും ലഭിക്കാനാണ് സാധ്യത.