കൊച്ചി: നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്റ്റുഡിയോ ഉടമ അറസ്റ്റില്‍. കലൂര്‍ ജോര്‍ജ് ഈഡന് റോഡില്‍ താമസിക്കുന്ന നിയാസ് മരക്കാരാണ്(58) അറസ്റ്റിലായത്.

മോഡലിങ് രംഗത്ത് സജീവമാകാന്‍ താല്‍പ്പര്യമുള്ള ഇരുപത്തിരണ്ടുകാരിയെ തെറ്റിദ്ധരിപ്പിച്ചാണ് നിയാസ് പീഡനത്തിന് വിധേയമാക്കിയത്. വിവിധ കമ്ബനികള്‍ക്ക് നല്കാന് ട്രയല്‍ ഷൂട്ട് നടത്താം എന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ പ്രതി സ്റ്റുഡിയോയില്‍ എത്തിച്ചത്.
മോഡലിങ് രംഗത്ത് താത്പര്യമുള്ള ഇരുപത്തിരണ്ടുകാരിയെ ട്രയല്‍ ഷൂട്ടിന് എന്ന പേരില്‍ സ്റ്റുഡിയോയിലേക്ക് വിളിച്ചുവരുത്തി. ട്രയല്‍ റൂമില്‍ വസ്ത്രം മാറുന്നതിനിടെ ഫോട്ടോകള്‍ എടുക്കുകയും പിന്നീട് ഇവ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ പലതവണ പീഡിപ്പിക്കുകയുമായിരുന്നു.
യുവതിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നിയാസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതി പകര്‍ത്തിയ യുവതിയുടെ നഗ്ന ഫോട്ടോകള്‍ പൊലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

