തിരുവനന്തപുരം: വിടവാങ്ങിയത് കേരള നിയമസഭയുടെ അനുഭവങ്ങളുടെ സൂര്യതേജസാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. കെ എം മാണിയുടെ അന്ത്യം പൊതുസമൂഹത്തിനു നിയമസഭക്കും ശൂന്യത തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്ന് നേതാക്കളായവരും സ്വയം പ്രസ്ഥാനമായവരുമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം സ്വയം പ്രസ്ഥാനമായവരുടെ കൂട്ടത്തില്‍ ഒരാളാണ് കെ എം മാണി. അദ്ദേഹം പ്രത്യയശാസ്ത്രങ്ങളെ അനുഗമിക്കുന്നതിന് പകരം സ്വന്തമായി ഒരു പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.


