തിരുവനന്തപുരം: മദ്യപാനിയായ അച്ഛന്റെ ക്രൂര പീഡനത്തെതുടർന്ന് ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. പെൺകുട്ടി മെഡിക്കൽ കോളേജിൽ ചികത്സയിലാണ്.
സ്ഥിരം മദ്യപാനിയായ പിതാവ് അസഭ്യം പറയുകയും പൊതുവഴിയിൽ വെച്ച് മർദിച്ചെന്നും അമ്മയെയും തന്നെയും വീട്ടിൽ നിന്നും ഇറക്കി വിടാറുണ്ടെന്നും പെൺകുട്ടി. ക്ലീനിങ് ലോഷൻ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി. പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പിതാവിനെതിരെ നേരത്തെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്.കുട്ടി ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പിതാവ് മദ്യപിച്ചെത്തി മർദ്ദിക്കുന്നതായി പെൺകുട്ടിയുടെ ഫോൺ സന്ദേശം. മർദിച്ചശേഷം അമ്മയേയും തന്നെയും ഇറക്കി വിടാറുണ്ടെന്നും കുട്ടി. മുഖ്യമന്ത്രി, വനിതാ സെൽ, പൊലീസ് എന്നിവർക്ക് പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നും ആരോപണം.
പീഡനത്തെതുടർന്ന് കുട്ടി ജീവനെടുക്കാൻ ശ്രമിച്ചത് ശനിയാഴ്ച. ലൈസോൾ എടുത്ത് കുടിക്കുകയായിരുന്നു. ആന്തരിക അവയവങ്ങൾ പൊള്ളലേറ്റതായി ആശുപത്രി അതികൃതർ.


