കൊച്ചി: ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ച പിഴ ഒടുക്കാത്തതിനാല്‍ അടച്ചു പൂട്ടല്‍ ഭീണഷിയിലാണ് പ്ലാന്റിപ്പോള്‍. ബ്രഹ്മപുരം പ്ലാന്റില്‍ എത്തിക്കുന്ന മാലിന്യത്തില്‍ നിന്നുള്ള മലിന ജലം സംസ്ക്കരിക്കാന്‍ പ്ലാന്റ് നിര്‍മ്മിക്കാത്തതിനാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ നാലു കോടി രൂപ പിഴയടക്കാന്‍ ഉത്തരവിട്ടത്.
ഉത്തരവുവന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മ്മാണം തുടങ്ങാന്‍ നഗരസഭ തയ്യാറായിട്ടില്ല. ആറു മാസത്തിനുള്ളില്‍ പ്ലാന്റ് നിര്‍മ്മാണം തുടങ്ങുമെന്ന് 2016 ല്‍ ഉറപ്പുനല്‍കിയിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരമുള്ള ഗ്രീന്‍ മെതേഡ് എന്‍ജിനീയറിംഗ് എന്ന കമ്പനിയുമായി ധാരണയിലെത്തുകയും ചെയതു. 
നിര്‍മ്മാണത്തിനു ശേഷമുള്ള നടത്തിപ്പ് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ധാരണയായകാത്തതിനാല്‍ കരാര്‍ ഒപ്പിട്ടില്ല. ഇതോടെ നിര്‍മ്മാണവും മുടങ്ങി. പിഴ ഒടുക്കിയില്ലെങ്കില്‍ പ്ലാന്റ് അടച്ചുപൂട്ടേണ്ടി വരും. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നറിഞ്ഞിട്ടും നടപടി എടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ടുണ്ട്. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം 12-ന് പ്രത്യേക കൗണ്‍സില്‍ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

